തിരുവനന്തപുരം:സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് എന്‍.എസ്.എസ്. ടെക്‌നിക്കല്‍ സെല്ലിന്‍റെ സഹകരണത്തോടെ ജീവദായിനി ജീവകാരുണ്യ പദ്ധതി നടപ്പാക്കുന്നു . അടിയന്തിരഘട്ടങ്ങളില്‍ രക്തം ആവശ്യമുള്ളവര്‍ക്ക് രക്തം ലഭ്യമാക്കുതിനും, രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുവര്‍ക്ക് അവരുടെ പേരും വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനും സാധിക്കുന്ന പദ്ധതിയാണിത്. ക്യാമ്പസുകളിലൂടെയും യൂത്ത് ക്ലബ്ബുകളിലൂടെയുമാണ് പദ്ധതി നടപ്പാക്കുത്. സംസ്ഥാനവ്യാപകമായി ഘട്ടം ഘട്ടമായി രക്തം ദാനം ചെയ്യുന്ന യുവജനങ്ങളുടെ പേരും മറ്റ് വിവരങ്ങളും രേഖപ്പെടുത്തുന്നു. കൂടാതെ രക്തം ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവരുടെ വിവരങ്ങളും പദ്ധതിയില്‍ രേഖപ്പെടുത്താവുന്നതാണ്. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ശേഖരിച്ച് ഓണ്‍ലൈന്‍ ഡയറക്ടറിക്ക് രൂപം നല്‍കും. സംസ്ഥാനത്ത് എവിടെ നിന്നും രക്തം ആവശ്യമുള്ളവര്‍ക്ക് ജില്ലയും, രക്തഗ്രൂപ്പും ഓണ്‍ലൈനില്‍ എന്റര്‍ ചെയ്ത് രക്തം നല്‍കാന്‍ താല്പര്യമുള്ളവരെ കണ്ടെത്താനാകും. ഇതിനായി പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍, സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ പ്രവര്‍ത്തനം തുടങ്ങിയവയും സാധ്യമാക്കും. ആര്‍.സി.സി, മെഡിക്കല്‍ കോളേജുകള്‍, മറ്റ് ഗവണ്‍മെന്റ് ആശൂപത്രികള്‍ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നത്. രക്തദാന ക്യാമ്പ് സംഘടിപ്പിക്കാന്‍ സന്നദ്ധരായ എന്‍.എസ്.എസ്. യൂണിറ്റുകള്‍, യൂത്ത് ക്ലബ്ബുകള്‍ എന്നിവര്‍ക്ക് യുവജനക്ഷേമ ബോര്‍ഡ് സാമ്പത്തിക സഹായം നല്‍കുന്നതാണെന്നും സംസ്ഥാന വ്യാപകമായി ഇതിന്റെ പ്രചരണത്തിനായുള്ള പരിപാടികള്‍ ആരംഭിച്ചതായും ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് അറിയിച്ചു. പദ്ധതിയുടെലോഗോയും മുദ്രാവാക്യവും യുവജനങ്ങളില്‍ നിും മത്സരാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുതിനായി 2015 മാര്‍ച്ച് 20 ന് മുമ്പായി എന്‍ട്രികള്‍ ksywb@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് 0471 – 2724139.