ഹോളിവുഡ് ആക്ഷന്‍  താരം റോക്ക്(Dwayne Jhonson) നായക വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ആക്ഷന്‍ സാഹസിക ചിത്രമാണ് “സാന്‍ ആണ്ട്രിയാസ്”. ബ്രാഡ് പെയ്ടോന്‍ സംവിധാനം നിര്‍വഹിക്കുന്ന ഈ ചിത്രം മാര്‍ച്ച്‌ 29ന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനു എത്തും. കാലിഫോര്‍ണിയയില്‍ ഉണ്ടാകുന്ന വന്‍ ഭൂകമ്പം, അതില്‍ അകപ്പെട്ടുപ്പോകുന്ന മകളെ വീണ്ടെടുക്കാന്‍ എത്തുന്ന ഫയര്‍ മാന്‍ ആയ അച്ഛന്‍. അതി സാഹസികമായ രംഗങ്ങള്‍ കോര്‍ത്തിണക്കി കൊണ്ടുള്ള ഈ ചിത്രത്തിന്‍റെ ട്രെയിലര്‍ ഇതിനോടകം ലക്ഷകണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു