ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ ബജാജ് താന്‍റെ പള്‍സര്‍ ബൈക്ക് പരമ്പരയില്‍ ഇന്ത്യന്‍ മണ്ണില്‍ മറ്റൊരു തരംഗം സൃഷ്ട്ടിക്കനോരുങ്ങുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍  “പള്‍സര്‍ കുടുംബത്തിലെ ഏറ്റവും വേഗമേറിയവന്‍” എന്ന തലക്കെട്ടോടുകൂടി “പള്‍സര്‍ RS200 ” മാര്‍ച്ച്‌ 27ന് വിപണിയില്‍ എത്തുകയാണ്.ആഗോള മാര്‍ക്കെറ്റില്‍ പ്രത്യേകിച്ചും “തുര്‍ക്കി ,കബോഡിയ” യില്‍ കഴിവ് തെളിയിച്ച പള്‍സര്‍ RS200 ഏറെ സവിശേഷതകളോടെയാണ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്നത്.ഏറ്റവും നൂതന രീതിയിലുള്ള ട്രിപ്പിള്‍ സ്പാര്‍ക്ക് സാങ്കേതിക ഉള്‍പ്പെടുത്തിയ എഞ്ചിനാണ്.രണ്ടു LED പ്രോജെക്ടര്‍ ഹെഡ് ലൈറ്റും LED ഡേ നൈറ്റ്‌ റണ്ണിംഗ് ലൈറ്റും  LED റ്റൈല്‍ ലൈറ്റും കാഴ്ചയില്‍  ഇതിനെ കൂടുതല്‍ ഭംഗിയുള്ളതാക്കിരിക്കുന്നു.   ഇന്ത്യന്‍ വില 1,10,000 മുതല്‍  1,20,000 വരെ ആകും.