സിഡ്നി:ശ്രീലങ്കയെ ഒന്‍പതു വിക്കെറ്റിനു തോല്പിച്ച് ദക്ഷിണ ആഫ്രിക്ക സെമി ഫൈനലില്‍ കടന്നു.37.2 ഓവറില്‍ 133 റണ്‍സിനു ലങ്കന്‍ പട ഓള്‍ ഔട്ട്‌ ആവുകയായിരുന്നു. തുടച്ചയായ 4 സെഞ്ച്വറി നേടിയ  നായകന്‍ സംഗക്കാരെ കിടഞ്ഞു പരിശ്രെമിച്ചിട്ടും ടീമിനെ വിജയത്തില്‍ എത്തിക്കാന്‍ കഴിഞ്ഞില്ല.സംഗക്കാര 96 പന്തില്‍ നിന്ന് 45 ഉം തിരിമന്നെ 48 പന്തില്‍ നിന്ന് 41 ഉം റണ്ണെടുത്തു. പിന്നീട് കളിച്ചവരില്‍ ഏഞ്ചലോ മാത്യൂസ്  32 പന്തില്‍ നിന്ന് 19 റണ്ണെടുത്തു.ലങ്കയെ തകര്‍ച്ചയിലേയ്ക്ക് നയിച്ചതില്‍ പ്രധാനി ദക്ഷിണ ആഫ്രിക്കയുടെ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ്. ഈ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്ക് സ്വന്തമാക്കിയ ജെ പി ഡൂംനി ലങ്കന്‍ തകര്‍ച്ച പൂര്‍ത്തിയാക്കി. അദ്ദേഹം 4 വിക്കെറ്റെടുത്തു.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണ ആഫ്രിക്ക ഒരു വിക്കെറ്റ് നഷ്ട്ടത്തില്‍ 18 ഓവറില്‍ ജയിക്കുകയായിരുന്നു. ഈ കളിയോടെ ശ്രീലങ്കയുടെ എക്കലെത്തുയും താരങ്ങളായ കുമാര്‍ സംഗക്കാരെയും മഹേള ജയവര്‍ധനയും ഏകദിന മത്സരങ്ങളില്‍ നിന്നും വിടപരയുകയാണ്.  നാളെ മെല്‍ബണില്‍  ഇന്ത്യ ബെന്‍ഗ്ലാദേഷിനെ നേരിടും.