റിയാദ്:  ലേഡീസ് ഷോപ്പുകളില്‍ അടുത്തയാഴ്ച മുതല്‍  റെയ്ഡ് ആരംഭിക്കുന്നെന്ന് സൗദി തൊഴില്‍ മന്ത്രാലയം. വിദേശികളുടെ ആധിപത്യം അധികമുള്ള  കടകളിലാവും കൂടുതല്‍  റെയ്ഡ് . അടുത്ത ആഴ്ചമുതല്‍ പരിശോധന  ആരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയ ശാഖാ മേധാവി അബ്ദുല്ല അല്‍ ഉലയ്യാന്‍ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ജിദ്ദയില്‍ മാത്രം ആയിരത്തിലേറെ വ്യാപാര സ്ഥാപനങ്ങളില്‍ നിയമ ലംഘനത്തെ തുടര്‍ന്ന്  അടച്ച് പൂട്ടിയിരുന്നു.മൂന്നാം ഘട്ട വനിതാവത്കക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണു ഇവിടങ്ങളില്‍ പരിശോധനകള്‍ക്ക് പ്രാമുഖ്യം നല്‍കുന്നത്.നിലവിലെ പരിശോധനകള്‍ക്ക് ആഭ്യന്തര മന്ത്രാലയങ്ങളിലെ വനിതാ ഉദ്യോഗസ്ഥരും പങ്കാളികളാകുന്നുണ്ട് .

Jidhha Market 2

തുറസായ കമ്പോളങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലേഡീസ് ഷോപ്പുകള്‍ ലൈസന്‍സില്‍ നിര്‍ണയിച്ച മേഖലകളിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.. നിയമ ലംഘകരെ പിടി കൂടുന്നതിനു പുറമേ നിക്ഷേപകരെ സംരക്ഷിക്കുക കൂടിയാണു പരിശോധനയുടെ ലക്ഷ്യമെന്ന് അബ്ദുല്ല അല്‍ ഉലയ്യന്‍ പറഞ്ഞു.

പരിശോധനകള്‍ വരും നാളുകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പച്ചക്കറി മാര്‍ക്കറ്റുകള്‍ , നിര്‍മ്മാണത്തിലിരിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് കൂടെ വ്യാപിപ്പിക്കുമെന്നാണു തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന .