റയില്‍വേ യാത്ര സൗകര്യങ്ങള്‍ സുഗമമാക്കുന്നതിന്‍റെ ഭാഗമായി  ടിക്കെറ്റുകള്‍ 120 ദിവസം മുന്‍‌കൂറായി ബുക്ക്‌ ചെയ്യാനുള്ള സംവിധാനം ഏപ്രില്‍ 1 ഒന്നുമുതല്‍ നിലവില്‍ വരുന്നു.

നിലവില്‍ 60 ദിവസം മുന്‍കൂറായി ബുക്ക്‌ ചെയ്യാവുന്ന സംവിധാനം മാറ്റി 120 ദിവസം മുന്‍‌കൂര്‍ അഥവാ 4 മാസം മുന്‍‌കൂര്‍ ആക്കാന്‍ 2015 -2016 റെയില്‍വേ ബട്ജെറ്റില്‍ പ്രഖ്യാപിച്ചിരുന്നു.ഈ മാസം അവസാനത്തോടുകൂടി ഇതിന്‍റെ സോഫ്റ്റ്‌വെയര്‍ മുഴുവനായി പ്രയോഗത്തില്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

എന്നാല്‍ വിദേശ സഞ്ചാരികള്‍ക്ക് 360 ദിവസം എന്ന പരിധികാര്യത്തില്‍ യാതൊരു മാറ്റവും വരുത്തിയിട്ടില്ല.