‘ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍’ വെബ്ബ് ബ്രൗസര്‍ ഉപേക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചു. മൈക്രോസോഫ്റ്റിന്റെ പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ വിന്‍ഡോസ് 10 നൊപ്പം ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് പകരമായി പുതിയ ബ്രൗസര്‍ പുറത്തിറക്കും. ‘പ്രോജക്ട് സ്പാര്‍ട്ടാന്‍” എന്ന കോഡുനാമത്തില്‍ പുതിയ ഈ ബ്രൗസര്‍  വികസിപ്പിച്ചുകൊണ്ടിരിക്കുയാണ്  മൈക്രോസോഫ്റ്റ് . വേഗമേറിയ നല്ല സുരക്ഷിതമായ ഫയര്‍ഫോക്‌സ്, ക്രോം എന്നീ  ബ്രൗസറുകളുടെ വരവോടെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്‍റെ ഉപയോഗ്ത്താക്കളുടെ എണ്ണം വളരെയധികം കുറഞ്ഞിരുന്നു. ഈ രണ്ടു പോരായ്മകള്‍ പരിഹരിച്ചുകൊണ്ട് പുതിയൊരു ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന്‍റെ പിന്‍ഗാമിയെ വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍  മൈക്രോസോഫ്റ്റ്  . നേരത്തെ ഈ പോരായ്മകള്‍ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററില്‍ തന്നെ പരിഹരിക്കാന്‍ മൈക്രോസോഫ്റ്റ് ശ്രമിച്ചിരുന്നു. ഇതില്‍ പരാജയപ്പെട്ടതുകൊണ്ടാണ്  ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനെ ഉപേക്ഷിക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചത്.

 

.