തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പ്രസംഗം ഇ.എം.എസ് അനുസ്മരണ ചടങ്ങിൽ നിന്ന് ഒഴിവാക്കി.ഇ.എം.എസിന്റെ പതിനേഴാം ചരമവാർഷികത്തോടനുബന്ധിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്.കഴിഞ്ഞ പതിനാറുവർഷവും ഇ.എം.എസ് അനുസ്മരണ ചടങ്ങിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയും  വി.എസും പ്രസംഗിച്ചിരുന്നു.

EMSഇന്നു നിയമസഭാ വളപ്പില്‍ ഇ.എം.എസ് പാർക്കിൽ നടന്ന ചടങ്ങിലാണ് വി.എസിന്റെ പ്രസംഗം ഇക്കുറി ഒഴിവാക്കി പതിവുതെറ്റിച്ചത്.   പാർട്ടി സെക്രട്ടറി  കോടിയേരി ബാലകൃഷ്ണൻ മാത്രമാണ് സംസാരിച്ചത്. വി.എസിനെ പ്രസംഗിക്കാൻ വിളിച്ചില്ല. പ്രസംഗിക്കാൻ തയ്യാറായാണ് വി. എസ് വന്നത്. സെക്രട്ടറിയുടെ പ്രസംഗം കഴിഞ്ഞ ഉടൻ ചടങ്ങ് അവസാനിപ്പിക്കുകയായിരുന്നു. ജില്ലാ സെക്രട്ടറി കടകംപള്ളി  സുരേന്ദ്രനായിരുന്നു  അദ്ധ്യക്ഷൻ.