ഭാഷയറിയില്ലെന്ന കാരണത്താല്‍ വിദേശത്തുള്ള ഇടപാടുകാരുമായി  ചാറ്റിങ്​ നടത്താന്‍ ബുദ്ധിമുട്ടി നില്‍ക്കുന്ന ബിസിനസ്സ് കാര്‍ക്കും ചാറ്റിങ് ലോകത്ത് ജീവിക്കുന്ന  യുവതലമുറയ്ക്കും ഒരു പരിഹാരവുമായി  ഓഡല്‍ എന്ന ആപ്ലികേഷന്‍ എത്തി.  ഒരേ സമയം പല ഭാഷക്കാരുമായി ചാറ്റ്​ ചെയ്യാന്‍ ഇനി ഓഡല്‍ നമ്മളെ സഹായിക്കും. യെമനിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ഓഡല്‍ എന്ന ചാറ്റ്​ സര്‍വീസ്​ ആരംഭിച്ചത്​.  ഒരുപാട് ചാറ്റിങ് സര്‍വിസുകള്‍ നിലവില്‍ ഉണ്ട് . എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി ഒരേസമയം പല ഭാഷകളില്‍ ചാറ്റ്​ ചെയ്യാമെന്നതാണ്​ ഓഡലിന്‍റെ പ്രത്യേകത . ലോകത്ത് ആദ്യമായാണ് ഇത്തരത്തിലൊരു സൗകര്യം ഒരു ചാറ്റ്​ സര്‍വീസ്​ വെബ്​സൈറ്റ്​ ഒരുക്കുന്നത്. ഭാഷയറിയാത്ത സുഹൃത്തുക്കളുമായി വീഡിയോ ചാറ്റ്​ നടത്താനും ഓഡലില്‍ സൗകര്യമുണ്ടെന്നതാണ് ശ്രദ്ധേയം . സംസാരിക്കുന്ന ആളുടെയും ഭാഷകള്‍ വ്യത്യസ്തമാണെന്നത്  ഓഡലിനു ഒരു പ്രശ്നമേ അല്ല. അതിനും  ഓഡലിന്‍റെ അടുത്ത് പരിഹാരമുണ്ട് . ഇരുവര്‍ക്കും മനസിലാകുന്ന ഭാഷയില്‍ ചാറ്റ്​ അവരിലേക്കെത്തും എന്നതാണ് ഇതിനു പരിഹാരം.  ചാറ്റ്​ ചെയ്യുന്ന എല്ലാവരിലേക്കും അവരവരുടെ ഭാഷകളിലായിരിക്കും സംഭാഷണങ്ങളെത്തുക എന്നതാണ് കൌതുകമേറിയ സവിശേഷത. കൂടുതല്‍ ഉപകാരമായ സംവിധാനങ്ങള്‍ ഈ സെര്‍വിസില്‍ ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്  “ഓഡല്‍ ” വികസിപ്പിച്ചെടുത്ത ഒരുകൂട്ടം യുവാക്കള്‍ .