കൊച്ചി: ഇന്ത്യയിലെ ഭക്ഷ്യ, കൃഷി വ്യവസായത്തിലെ തുടക്കക്കാര്‍ക്കായി നിക്ഷേപം സമാഹരിക്കുന്നതിനുള്ള 125 കോടിയുടെ ആഭ്യന്തര സ്വകാര്യ ഇക്വിറ്റി ഫണ്ടായ ക്യാപ്‌അലെഫ്‌ ഇന്‍ഡ്യന്‍ മില്ലെനിയം എസ്‌.എം.ഇ. ഫണ്ട്‌ ഈസ്‌റ്റേണ്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ ചെയ്യാന്‍ ഒരുങ്ങുന്നു. ഇന്ത്യയിലേയും മറ്റ്‌ വിപണികളിലേയും ഭക്ഷ്യ, കാര്‍ഷിക വ്യവസായ സംരംഭകരെ പിന്തുണക്കാനും അവരെപ്രോത്സാഹിപിക്കാനുമാണ് ഇതെന്ന്  ഈസ്‌റ്റേണ്‍ ഗ്രൂപ്പ്‌ ചെയര്‍മാനും സി.ഐ.ഐ. ദക്ഷിണ മേഖല മേധാവിയുമായ നവാസ്‌ മീരാന്‍ പറഞ്ഞു. ക്യാപ്‌അലെഫുമായി ചേര്‍ന്ന്‌ ഭക്ഷ്യ, കാര്‍ഷിക മേഖലകളിലെ തുടക്കക്കാരായ സംരംഭകരെ സഹായിക്കാനും ഇന്‍കുബേറ്റ്‌ ചെയ്യാനുമായി ആക്‌സിലേറ്റര്‍ സജ്‌ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്‌. യുവ-സംരംഭകര്ക്കായി ഈ ഫുണ്ടിന്റെ നല്ലൊരു ഭാഗം മാറ്റിവെക്കും.