ലിബിയ, ഇറാക്ക് എന്നിവിടങ്ങളിലെ ഗുരുതരമായ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ഇനിമുതല്‍ കേരളത്തില്‍ നിന്നും നഴ്‌സുമാരുടെ പുതിയ ബാച്ചുകളെ അവിടേക്ക് റിക്രൂട്ട് ചെയ്യരുതെന്നാവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദേശ കാര്യ വകുപ്പ് മന്ത്രി സുഷമാ സ്വരാജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചതായി പ്രവാസി കാര്യ മന്ത്രി കെ.സി.ജോസഫ് അറിയിച്ചു. ഈ സാഹചര്യത്തില്‍ പ്രശ്‌നബാധിതമായ ഇറാക്ക്, ലിബിയ എന്നിവിടങ്ങളിലേക്ക് ജോലിതേടി പോകുന്നത് നിര്‍ത്തിവയ്ക്കണമെന്ന് കേരളത്തിലെ നഴ്‌സുമാരോട് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കുന്നതായും മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.