ദില്ലി: 62മത് ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നടിയായി കങ്കണ റാണട്ട് തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനായി തിരഞ്ഞെടുത്തത് സഞ്ചാരി വിജയ്‌നെയാണ്. ക്വീന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കങ്കണയ്ക്ക് പുരസ്‌ക്കാരം. മേരികോം എന്ന ചിത്രത്തിലെ പ്രിയങ്ക ചോപ്രയുടെ കഥാപാത്രവുമായിട്ടാണ് കങ്കണ മത്സരിച്ചത്. മികച്ച ജനപ്രിയ ചിത്രം മേരി കോം ആണ്. മൂന്നാം ലിംഗക്കാരുടെ ജീവിതം പ്രമേയമാക്കിയ കന്നട ചിത്രം നാന്‍ അവനല്ല അവളു എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സഞ്ചാരി വിജയ്ക്ക് അവാര്‍ഡ് ലഭിച്ചത്. ബംഗാളി ചിത്രമായ ചതുഷ്‌കോണ്‍ ഒരുക്കിയ ശ്രീജിത്ത് മുഖര്‍ജിയാണ് മികച്ച സംവിധായകന്‍.

സെയ് വം എന്ന സിനിമയിലിലെ പാട്ടിലൂടെ മികച്ച ഗായികയായി ഉത്തര ഉണ്ണിക്കൃഷ്ണനെ തിരഞ്ഞെടുത്തു. ഗായകന്‍ ഉണ്ണിക്കൃഷ്ണന്റെ മകളാണ് ഉത്തര. തമിഴ് ചിത്രമായ ജിഗര്‍ത്താണ്ഡയിലൂടെ വിവേക് ഹര്‍ഷന്‍ മികച്ച എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ഹിന്ദി ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത് ക്വീന്‍ ആണ്. അഭിനയത്തിലെ പ്രത്യേക പരാമര്‍ശത്തിന് ഐന്‍ എന്ന മലയാള ചിത്രത്തിലൂടെ മുസ്തഫ അര്‍ഹനായി. ഐന്‍ ആണ് മികച്ച മലയാള ചലച്ചിത്രം. മികച്ച പരിസ്ഥിതി ചിത്രമായി ഒറ്റാല്‍ തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് അവാര്‍ഡുകള്‍

മികച്ച സഹനടന്‍-ബോബി സിംഹ(ചിത്രം-ജിഗര്‍ത്തണ്ട)
മികച്ച സഹനടി-ബല്‍ജീന്ദര്‍ കൗര്‍(ചിത്രം-പഗിഡി ദി ഹോണര്‍)
മികച്ച ഗായകന്‍-സുഖ് വീന്ദര്‍ സിങ്(ചിത്രം ഹൈദര്‍)
മികച്ച സംഗീത സംവിധായകന്‍-വിശാല്‍ ഭരദ്വാജ്( ചിത്രം-ഹൈദര്‍)
മികച്ച ഗായിക-ഉത്തര ഉണ്ണിക്കൃഷ്ണന്‍(ചിത്രം-സെയ് വം)
മികച്ച ഛായാഗ്രഹാകന്‍-സുദീപ് ചാറ്റര്‍ജി(ചിത്രം-ചതുഷ്‌കോണ്‍)
മൗലിക തിരക്കഥ-ശ്രീജിത്ത് മുഖര്‍ജി(ചിത്രം-ചതുഷ്‌കോണ്‍)
സംഭാഷണം-വിശാല്‍ ഭരദ്വാജ്(ചിത്രം-ഹൈദര്‍)
ഗാനരചന-നാ മുത്തുകുമാര്‍(ചിത്രം-സെയ്‌വം