ന്യൂഡല്‍ഹി:  സാനിയ മിര്‍സ വനിതകളുടെ ലോക ടെന്നീസ്‌ ഡബിള്‍സ്‌ റാങ്കിങ്ങില്‍ മൂന്നാം സ്‌ഥാനത്തെത്തി. യു.എസ്‌.എയിലെ ഇന്ത്യന്‍ വെല്‍സ്‌ ഓപ്പണില്‍ സാനിയ മിര്‍സ- സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടീന ഹിംഗിസ്‌ സഖ്യം കിരീടം നേടിയതിനു പിന്നാലെയാണ്‌ സ്‌ഥാനക്കയറ്റം ലഭിച്ചത്‌. സാനിയുടെ കരിയറില്‍ ആദ്യമായാണ്‌  മൂന്നാം സ്‌ഥാനത്തെത്തുന്നത്‌. 6885 പോയിന്റാണ്‌ സാനിയ സ്വന്തമാക്കിയത്‌. ഇറ്റലിയുടെ റോബര്‍ട്ട വിന്‍സി, സാറാ ഇറാനി എന്നിവരാണു സാനിയയ്‌ക്കു മുന്നിലുള്ളത്‌.