സിഡ്നി: 2003 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ ഒറ്റയ്ക്ക്  ഫൈനല്‍ വരെ എത്തിച്ചു സച്ചിന്‍. പക്ഷേ ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോറ്റു. അന്ന് കണ്ണീരോടെയാണ് സച്ചിന്‍ മാന്‍ ഓഫ് ദ സീരിസ് ട്രോഫി ഏറ്റുവാങ്ങിയത്.ആ ലോക ക്രിക്കെറ്റ് ഇതിഹാസത്തെ ഈ വേളയില്‍ സ്മരിക്കുന്നു.കഴിഞ്ഞ ലോകകപ്പ് ക്വാര്‍ട്ടറില്‍ സാക്ഷാല്‍ പോണ്ടിംഗിന്‍റെ ഓസ്‌ട്രേലിയയെ തോല്‍പിച്ച് ഇന്ത്യ സെമിയിലും പിന്നെ കപ്പിലും എത്തിയത്.

മുന്‍തൂക്കം കൂടുതല്‍ ഓസീസിന് കാരണം പരസ്പരം 10 കളികള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ലോകകപ്പില്‍ കളിച്ചിട്ടുണ്ട്. ഏഴെണ്ണം ഇന്ത്യ തോറ്റു,മൂന്നെണ്ണം മാത്രമാണ് ഇന്ത്യ ജയിച്ചു.

ലോകകപ്പ് സെമിഫൈനലില്‍ ഇതുവരെ തോല്‍ക്കാത്ത ടീമാണ് ഓസ്‌ട്രേലിയ. 1999 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടൈ ആണ് ലോകകപ്പ് സെമിയില്‍ അവരുടെ മോശം പ്രകടനം.

കഴിഞ്ഞ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയുടെ വമ്പത്തത്തെ ഇന്ത്യ അടിച്ചുപറത്തിയിരുന്നു. പന്ത് കൊണ്ട് ചോരയൊലിപ്പിച്ചാണ് ബ്രെറ്റ് ലീ അന്ന് ഗ്രൗണ്ട് വിട്ടത്.Bretlee

ഈ ലോകകപ്പിലെ രണ്ടാം സെമിയാണ്. പക്ഷേ ലോകകപ്പ് സെമിഫൈനലില്‍ രണ്ടും ടീമുകളും പരസ്പരം വരുന്നത് ഇതാദ്യമാണ്.

ഈ ലോകകപ്പില്‍ ഇന്ത്യ ഇതുവരെ തോറ്റിട്ടില്ല. ഓസ്‌ട്രേലിയ ഒരു കളി തോറ്റു. ന്യൂസിലന്‍ഡിനോട്.

അജയ് ജഡേജ മാത്രമാണ് ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം. 1999 ലോകകപ്പിലെ സൂപ്പര്‍ സിക്‌സിലായിരുന്നു ഈ നേട്ടം. റിക്കി പോണ്ടിംഗിന് ലോകകപ്പില്‍ ഇന്ത്യക്കെതിരെ രണ്ട് സെഞ്ചുറികളുണ്ട്.

മഴ രക്ഷകനായേക്കാം എന്തെങ്കിലും സാഹചര്യം കൊണ്ട് സെമിഫൈനല്‍ ഉപേക്ഷിക്കപ്പെട്ടാല്‍ ഇന്ത്യ ഫൈനലില്‍ എത്തും. ഗ്രൂപ്പിലെ ചാമ്പ്യന്മാരായത് കൊണ്ടുള്ള നേട്ടമാണത്.

ഈ ലോകകപ്പില്‍ ഇതാദ്യമായാണ് ഇന്ത്യ സിഡ്‌നിയില്‍ കളിക്കുന്നത്. ഓസ്‌ട്രേലിയയുടെ രണ്ടാമത്തെ കളിയാണിത്.

Sachin