നൂതന സാങ്കേതിക വിധ്യകളുമായി സാംസംഗിന്‍റെ ഏറ്റവും പുതിയ മോഡലായ എസ് 6 എഡ്ജ്, ഗ്യാലക്സി എസ് 6 ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലിറങ്ങി. സൗത്ത് കൊറിയന്‍ കമ്പനിയാണ് സാംസംഗിന്‍റെ പുതിയ മോഡലുകള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സ്പോര്‍ട്ട് മെറ്റലും, ഗ്ലാസ് ബോഡിയുമാണ്‌ ഈ മോഡലുകളുടെ ഏറ്റവും വലിയ പ്രത്യേകത.
ഗ്യാലക്സി എസ് 6ന് 49,900 രൂപ വില വരുമ്പോള്‍ ഗ്യാലക്സി എസ് 6 എഡ്ജിന് 58,900 രൂപയാണ് ഇന്ത്യന്‍ വിപണിയിലെ വില.
ബോഡി ഡിസൈന്‍ ഒഴികെ മറ്റ് ഫീച്ചറുകളെല്ലാം ഇരു ഫോണിന്‍റെയും ഏറെക്കുറെ സമാനമാണ്.
ഡിസ്പ്ലേ: 5.1 ഇഞ്ച്‌ 2കെ (2550×1440 പിക്സല്‍)
ക്യാമറ: 16എംപി പ്രൈമറി ക്യാമറ, 5എംപി ഫ്രണ്ട് ക്യാമറ
പ്രൊസസ്സര്‍: എക്സിനോസ് 7 ചിപ്പ് ഒക്ടാ കോര്‍ പ്രൊസസ്സര്‍(എഡ്ജ്-2.1 Ghz, ഗ്യാലക്സി എസ്6-1.5 Ghz)
3 ജിബി റാം
മെമ്മറി: 32ജിബി, 64ജിബി, 128ജിബി മോഡലുകള്‍ ലഭ്യമാണ്
ബാറ്ററി: ഗ്യാലക്സി എസ്6ന് 2550 എംഎഎച്ചും, എഡ്ജിന് 2600 എംഎഎച്ചും കപ്പാസിറ്റി ഉണ്ട്