തിരുവനന്തപുരം:തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയില്‍ ടാലന്‍റ് ഡവലപ്‌മെന്‍റ് കോഴ്‌സിന്‍റെയും, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിന്‍റെയും ഒരുമാസത്തെ അവധിക്കാല ക്ലാസുകള്‍ ഏപ്രില്‍ എട്ടിന് ആരംഭിക്കും. ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ടാലന്റ് ഡവലപ്‌മെന്റ് കോഴ്‌സിലും, പ്ലസ് വണ്‍/പ്ലസ് ടൂ, ഡിഗ്രി ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്‌സിലും ചേരാം. താത്പര്യമുള്ളവര്‍ ഡയറക്ടര്‍, സെന്റര്‍ ഫോര്‍ കണ്ടിന്യൂയിംഗ് എഡ്യുക്കേഷന്‍ കേരള, ആനത്തറി ലെയിന്‍, ചാരാച്ചിറ, കവടിയാര്‍.പി.ഒ, തിരുവനന്തപുരം – 695 003 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ : 0471-2313065, 2311654. വെബ്‌സൈറ്റ് :www.ccek.org