പാരിസ്:ആല്‍പ്സ് പര്‍വതനിരകളില്‍ തകര്‍ന്നുവീണ ജര്‍മന്‍ വിങ്സിന്‍െറ എയര്‍ബസ് 320 വിമാനം അപകടത്തില്‍ പെടുന്ന സമയത്ത് കോക്പിറ്റില്‍ സഹ പൈലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് റിപ്പോര്‍ട്ട്.ജര്‍മന്‍കാരനായ കോ-പൈലറ്റ് ആന്‍(ഡ്യൂ ലുബിട്ട്സ് (28) ആണ്വി അപകട സമയം കോക്പിറ്റില്‍ ഉണ്ടായിരുന്നത്. മാനം താഴേക്കു പതിക്കുന്നതിനു മുമ്പ് പൈലറ്റ് കോക്പിറ്റിനു പുറത്തു കടന്നുവെന്നും പിന്നീട് തിരിച്ചു കയറാനായില്ലെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം കണ്ടത്തെിയ വിമാമത്തിന്‍െറ ബ്ളാക്ക് ബോക്സില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചതായി ഫ്രഞ്ച് അന്വേഷണസംഘം അറിയിച്ചു.

വിമാനം അപകടത്തില്‍പെടുന്നതിനു മുമ്പ് പൈലറ്റുമാര്‍ തമ്മില്‍ സംസാരിച്ചതിന്‍റെ വിവരങ്ങള്‍ വോയിസ് റെക്കോര്‍ഡറില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്. ബാഴ്സിലോനയില്‍ നിന്നും ഡുസല്‍ഡോര്‍ഫിലേക്കു പറന്ന വിമാനത്തിന്‍റെ ആദ്യസമയങ്ങളിലെ സംഭാഷണം വളരെ ലളിതമായതായിരുന്നുവെന്ന് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. തുടര്‍ന്നുള്ള സംഭാഷണങ്ങളില്‍ നിന്നാണ് ഒരു പൈലറ്റ് കോക്പിറ്റിനു പുറത്തായിരുന്നുവെന്ന സംശയമുയര്‍ന്നത്.
Black box            Andrew

വിമാനത്തിന്‍റെ ബ്ലാക്ക്‌ ബോക്സ്‌                                            കോ-പൈലറ്റ് ആന്‍(ഡ്യൂ ലുബിട്ട്സ് (28)