ചെന്നൈ:പിസ എന്ന ഹൊറര്‍ ഹിറ്റ്‌  ചിത്രത്തിനു ശേഷം രമ്യാ നമ്പീശനും വിജയ്‌ സേതുപതിയും വീണ്ടും ഒന്നിക്കുന്നു.പന്നിയാറും പദ്‌മിനിയും എന്ന തന്‍റെ കന്നി  ചിത്രത്തിലൂടെ ശ്രേദ്ധേയനായ  അരുണ്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നികുന്നത്.മധുര കേന്ധ്രികരിച്ചാണ് ചിത്രത്തിന്‍റെ  ചിത്രീകരണം.ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല.

ചിത്രത്തിലെ കഥാപാത്രത്തിന്‌ ഏറ്റവും അനുയോജ്യയായ നടിയെന്ന നിലയിലാണ്‌ രമ്യയെ കാസ്‌റ്റ് ചെയ്‌തതെന്ന്‌ വിജയ്‌ സേതുപതി പറഞ്ഞു. നായകനൊപ്പം പ്രാധാന്യമുള്ള വേഷമാണ്‌ രമ്യയ്‌ക്ക് ചിത്രത്തിലുള്ളതെന്നും അരുണ്‍ കുമാര്‍ പറഞ്ഞു. വിജയ്‌ സേതുപതി ആദ്യമായി പോലീസ്‌ വേഷം കൈകാര്യം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിന്‌ അവകാശപ്പെടാം. സിനിമയുടെതായ ചേരുവകളില്ലാതെ റിയലിസ്‌റ്റിക്കായ പോലീസ്‌ വേഷമാണ്‌ വിജയ്‌ അവതരിപ്പിക്കുന്നതെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു

Vijay Sethupathi, Ramya Nambeesan in Pizza Movie Hot Photos.