അഹമ്മദാബാദ്:. കാലില്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ച പ്രാവിനെ കണ്ടെത്തിയതാണ് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഒരു കാലില്‍ മൈക്രോ ചിപ്പും മറ്റേകാലില്‍ കോഡ് ഉള്‍പ്പെടുന്ന മോതിരവുമാണ് ഉണ്ടായിരുന്നത്. ചിറകുകളില്‍ എന്തൊക്കെയോ എഴുതിയിട്ടുമുണ്ട്. ഇന്തോ-പാക് തീരദേശ അതിര്‍ത്തിയിലാണ് ദുരൂഹതയുണര്‍ത്തുന്ന രീതിയില്‍ പ്രാവിനെ കണ്ടെത്തിയത്.

സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തീരദേശ സേനയും വനംവകുപ്പും, ഫോറന്‍സിക് വിദഗ്ധരും സംസ്ഥാന ഭീകര വിരുദ്ധ സ്‌ക്വാഡും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ചയും ഗുജറാത്ത് തീരത്തുനിന്നും ദേഹത്ത് ട്രാന്‍സിസ്റ്റര്‍ ഘടിപ്പിച്ച പ്രാവിനെ കണ്ടെത്തിയിരുന്നു. പ്രാവിന്‍റെ കാലിലെ ചിപ്പില്‍ 28733 എന്ന സംഖ്യ എഴുതിയിരുന്നു. ചിറകില്‍ അറബി ഭാഷയില്‍ റസൂല്‍ -ഉള്‍- അള്ള എന്നും എഴുതിയിരുന്നു. ചിപ്പില്‍ ‘ബെന്‍ജിംഗ് ഡുവല്‍’ എന്നും രേഖപ്പെടുത്തിയിരുന്നു.

ഗള്‍ഫ് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ പ്രാവു പറത്തല്‍ മത്സരങ്ങള്‍ പതിവാണ്. ഇത്തരം മത്സര പ്രാവുകളെ അടയാളപ്പെടുത്താന്‍ ബെന്‍ജിംഗ് ഡുവല്‍ എന്ന കോഡ് ഉപയോഗിക്കുന്നത് പതിവാണ്.