ധാക്ക:  ബംഗ്ലാദേശില്‍ ധാക്കക്ക് സമീപം ബീഗുന്‍ബാരി മേഖലയില്‍ വസീഹ്ഖുര്‍ഹ്മാന്‍  എന്ന 27 കാരനായ ബ്ലോഗറെ വെട്ടിക്കൊലപ്പെടുത്തി.മൂന്നോളം വരുന്ന അക്രമി സംഘമാണ് ഇദ്ദേഹത്തെ ആക്രമിച്ചത്.ഇവരില്‍ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ രണ്ട് പേരും മത വിദ്യാര്‍ത്ഥികളാണ്.ഇസ്‌ലാമിക വിരുദ്ധമായ രചനകള്‍ നടത്തിയെന്നാരോപിച്ച് കൊണ്ടാണ് വസീഹ്ഖുര്‍ഹ്മാനെ കൊലപ്പെടുത്തിയിരിക്കുന്നത്.

ബംഗ്ലാദേശിലെയടക്കം മത യാഥാസ്ഥിതികതക്ക് എതിരായി നിരന്തരം എഴുതുമായിരുന്നു  വസീഹ്ഖുര്‍ഹ്മാന്‍. Kutshit Hasher Chhana [Ugly Duckling],”എന്ന തൂലിക നാമത്തിലും രചനകള്‍ അദ്ധേഹം നടത്തിയിരുന്നു.

ഫെബ്രുവരി മാസം സമാനമായ സംഭവം ബംഗ്ലാദേശില്‍ നടന്നിരുന്നു.അവിജിത് റോയ് എന്ന ബ്ലോഗററെ ധാക്കയില്‍ വെച്ച് വെട്ടി കൊല്ലപ്പെട്ടുത്തിയിരുന്നു. അമേരിക്കയില്‍ ജീവിച്ച് വന്നിരുന്ന അദ്ദേഹം സന്ദര്‍ശനത്തിനായി ധാക്കയില്‍ എത്തിയപ്പോഴായിരുന്നു കൊല്ലപ്പെട്ടിരുന്നത്. മതത്തെ വിമര്‍ശിച്ച് എഴുതിയതിന്‍റെ പേരിലായിരുന്നു അദ്ദേഹത്തെയും കൊലപ്പെടുത്തിയിരുന്നത്. ആക്രമണത്തിനിടെ അദ്ദേഹത്തിന്റെ ഭാര്യക്കും പരിക്കേറ്റിരുന്നു.

Avijith Roy

കൊലചെയ്യപ്പെട്ട അവിജിത് റോയിയും പരുക്കേറ്റ ഭാര്യയും.