തിരുവനന്തപുരം: ആഭ്യന്തര കലാപം രൂക്ഷമായ യെമനില്‍ നിന്ന് മലയാളികള്‍ തിരികെ നാട്ടില്‍ എത്തിത്തുടങ്ങി.തിരുവനന്തപുരം വിമാനത്താവളത്തിലും നെടുമ്പാശ്ശേരി വിമാനത്തവളത്തിലുമായി മൂന്നുപേരാണ് അദ്യം എത്തിയിരിക്കുന്നത്.യെമനിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും കേന്ദ്ര സംസ്ഥാന സ‍ര്‍ക്കാരുകളുടെ അടിയന്തര ഇടപെടല്‍ അനിവാര്യമാണെന്നും  തിരുവനന്തപുരം വിമാനത്താവളത്തില്‍എത്തിയ ചങ്ങനാശ്ശേരി സ്വദേശി റൂബിന്‍ ജേക്കബ് ചാണ്ടി പറഞ്ഞു.ഈരാറ്റുപേട്ട സ്വദേശി ലിജോ, കാഞ്ഞിരപ്പള്ളി ജേക്കബ് കോര എന്നിവരാണ് നെടുമ്പാശ്ശേരി വിമാനത്തവളത്തില്‍ എത്തിയത്.

യെമനില്‍ കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ഇന്ത്യ ഇതിനോടകം വിമാനം അയച്ചു കഴിഞ്ഞു.ഇന്ന് വൈകുന്നേരം തന്നെ ഇന്ത്യാക്കാരുമായി വിമാനം തിരികെ എത്തുമെന്ന് പ്രതീക്ഷിക്കാം. മൂവായിരത്തോളം ഇന്ത്യാക്കാരാണ് യെമനില്‍ കുടുങ്ങിയിരിക്കുന്നത്.