ഡല്‍ഹി:ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രിയപാര്‍ട്ടിയായി രാജ്യത്തെ ഭരണകക്ഷിയായ ഭാരതീയ ജനത പാര്‍ട്ടി . ചൈനയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിന്നിലാക്കിയാണ് ബി ജെ പി ഒന്നാമതെത്തിയത്.08.80 കോടി പേരാണ് ബി ജെ പിയില്‍ അംഗങ്ങളായിരിക്കുന്നത് .കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയില്‍ 08.60 അംഗങ്ങളാണ് ഉള്ളത്.2014 നവംബറില്‍ മുതല്‍ പാര്‍ട്ടിയുടെ അംഗത്വം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ ബി ജെ പി പ്രവര്‍ത്തനം ആരംഭിച്ചത്.റ്റോള്‍ ഫ്രീ നമ്പരില്‍ മിസ്ഡ് കോള്‍ ഉപയോഗിച്ചായിരുന്നു ബി ജെ പി അംഗത്വം ചേര്‍ക്കല്‍ ആരംഭിച്ചത്.ഈ മാസം അവസാനത്തോടെ പാര്‍ട്ടിയുടെ അംഗസംഖ്യ പത്തുകോടിയില്‍ എത്തിക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. അമിത് ഷായുടെ താല്‌പര്യപ്രകാരമാണ് ബി ജെ പി വിശാലമായ അംഗത്വം ചേര്‍ക്കല്‍ ആരംഭിച്ചത്.