തിരുവനന്തപുരം : കേന്ദ്രസര്‍ക്കാരിന്‍റെ കീഴിലുള്ള, ദേശീയ മരുന്നുവില നിയന്ത്രണസമിതി (എന്‍.പി.പി.എ), അവശ്യമരുന്നുകളില്‍ ചിലതിന്റെ വില വര്‍ധിപ്പിച്ചത് പുന:പരിശോധിക്കണമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയ്ക്ക് കത്തയച്ചതായി വി.എസ്.ശിവകുമാര്‍ പറഞ്ഞു.