പാരിസ്: പാരിസിലെ വിശ്വപ്രസിദ്ധമായ ഈഫൽ ടവർ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തതത്തിന്‍റെ 126-)o വാര്‍ഷികം ഇന്ന്. ഈ ദിനം ഗൂഗിൾ തന്‍റെ ഹോംപേജിൽ ഒരു ഡൂഡിൽ സമർപ്പിച്ചിരിക്കുന്നു.1889 മാര്‍ച്ച്‌ 31ന് ആയിരുന്നു പാരിസ് ഈഫില്‍ ടവര്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്.324 മീറ്റര്‍ ഉയരമുള്ള ഈഫില്‍ ടവര്‍ പാരിസിലെ ഏറ്റവും വലിയ സൗധമാണ്. അതിനു മുകളില്‍ സന്തോഷത്തോടെ ജോലിചെയ്തുകൊണ്ടിരിക്കുന്ന ആളുകളുടെ ചിത്രമാണ് ഗൂഗിള്‍ ടൂഡിലില്‍ ഒരുക്കിയിരിക്കുന്നത്.ഈഫൽ ഗോപുരം ഗുസ്താവ് ഈഫൽ സൃഷ്ടി ആയിരുന്നു.ലോകത്തിലെ ഉയരമേറിയ മനുഷ്യനിർമ്മിത ഘടനയാണ് ഈഫൽ ഗോപുരം.വേനലവധികാലത്ത് ഏകദേശം 7 മില്യണ്‍ സന്ദര്‍ശകരാണ്‌ ഇവടെ ഉണ്ടാവാറുള്ളത് അതായത് ഒരു ദിവസം ഏകദേശം 30000 ഓളം ആളുകള്‍.