തിരുവനന്തപുരം:പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമം സംബന്ധിച്ച പരാതികള്‍ കേള്‍ക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഏപ്രില്‍ എട്ടിന് തിരുവനന്തപുരത്ത് സിറ്റിങ് നടത്തും. പട്ടികജാതി വിഭാഗക്കാര്‍ക്കെതിരെയുളള ഉദ്യോഗസ്ഥ അതിക്രമങ്ങള്‍ സംബന്ധിച്ചും ഇത്തരം അതിക്രമങ്ങള്‍ തടയുന്നതില്‍ വീഴച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെയുമുളള പരാതികളുമാണ് കമ്മിഷന്‍ പരിഗണിക്കുക. പട്ടികജാതി വിഭാഗക്കാര്‍ക്ക് മാത്രമാണ് ഈ പബ്ലിക് ഹിയറിങില്‍ അവസരം നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ്ഹൗസില്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ഹിയറിങ്. പബ്ലിക് ഹിയറിങ് രജിസ്‌ട്രേഷന്‍ സമയം രാവിലെ ഒന്‍പത് മുതല്‍ പത്ത് മണി വരെയാണ്. പബ്ലിക് ഹിയറിങിന് എത്തുന്നവര്‍ക്ക് യാത്രാബത്ത നല്‍കുന്നതല്ലന്ന് കമ്മിഷന്‍ വ്യക്തമാക്കി.