ശ്രീനഗര്‍:കാശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത  മഴയെതുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍  മരണം 17 ആയി.സൈന്യത്തിന്‍റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഭാഗ്യവശാല്‍ ഇന്നലെ മഴ സക്തിപ്രാപിക്കാത്ത കാരണം നദിയിലെ ജലനിരപ്പ്‌ കുറഞ്ഞു വരുന്നു.എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.ഇതിനോടകം കശ്മീര്‍ താഴ്വരയെ പ്രളയബാധിത മേഖലയായി കേന്ത്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു.ജമ്മു – ശ്രീനഗര്‍ ദേശീയപാത അടച്ചു. കുല്‍ഗാം, പുല്‍വാമ, ബാരാമുള്ള, കുപ്‌വാര, കാര്‍ഗില്‍ തുടങ്ങിയ ജില്ലകളില്‍ 24 മണിക്കൂറിനിടെ ഹിമപാതത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

പ്രളയം കൂടുതല്‍ നാശം വിതച്ച ബുദ്ഗാം, ഫുല്‍വാന ജില്ലകളില്‍ കുടുങ്ങിയ 24 പേരെ സൈന്യം രക്ഷപ്പെടുത്തി.ദുരിതാശ്വാസ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയെ കശ്മീരിലേക്ക് അയച്ചു.ദേശീയ ദുരന്ത നിവാരണ സേനയുടെ എട്ട് ടീമുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി ജമ്മു-കശ്മീരിലേക്ക് തിരിച്ചിട്ടുണ്ട്.

jk 2 JK3

 

JK4 JK 5