ന്യൂഡൽഹി :  ബാബറി മസ്ജിത് തകർത്ത സംഭവവുമായി ബന്ധപ്പെട്ട്  മുതിർന്ന ബിജെപി നേതാവ് എൽ. കെ അദ്വാനിയടക്കമുള്ളവർക്ക് സുപ്രീംകോടതിയുടെ നോട്ടീസ്.കല്യാൺ സിംഗ്, മുരളി മനോഹർ ജോഷി, ഉമ ഭാരതി തുടങ്ങി 19പേര്‍ക്കു സുപ്രീംകോടതിയുടെ നോട്ടീസ് അയച്ചി‌ട്ടുണ്ട്.മസ്ജിത് തകർത്തതിലെ ഗൂഢാലോചന‍യിൽ ഇവർക്ക് പങ്കുണ്ടെന്ന് കാട്ടി സമർപ്പിച്ച ഹർജിയിലാണ് നടപടി. നാലാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.മെഹ്ബൂബ് അഹമ്മദാണ് എന്ന എതിര്‍ കക്ഷിയില്‍പ്പെട്ട ആളാണ് ഇവര്‍ക്കെതിരെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. നേതാക്കള്‍ക്കെതിരെ  അലഹാബാദ് കോടതിയില്‍ നിലനിന്നിരുന്ന ഗൂഢാലോചനാ കേസ്  കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് മെഹ്ബൂബ് അഹമ്മദ് ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.