ന്യൂഡൽഹി:  കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി  അവധി  വീണ്ടും നീട്ടി.  മാർച്ച് അവസാനത്തോടെ  പാർട്ടി പ്രവർത്തനത്തിൽ സജീവമാകുമെനന്നായിരുന്നു നേരത്തെയുള്ള സൂചന. എന്നാല്‍ ഇപ്പോള്‍  ഏപ്രിൽ 19 വരെ അവധി നീട്ടുകയായിരുന്നു. കഴിഞ്ഞ മാസം ഫെബ്രുവരി 23 മുതലാണ് രാഹുൽ അവധിയിൽ പ്രവേശിച്ചത്. അതേസമയം,  രാഹുൽ ഗാന്ധി എവിടെയുണ്ടെന്ന് വ്യക്തമാക്കാൻ കോൺഗ്രസ് നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. രാഹുലിന്റെ തിരിച്ചു വരവ് കോണ്‍ഗ്രെസ്സില്‍ വന്‍ മാറ്റങ്ങള്‍ക്ക് തുടക്കമായിരിക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സ്ഥാനം ഏറ്റടുക്കുമെന്ന സൂചനയും നിലനില്‍ക്കുന്നു.