ഓക്-ലാന്‍ഡ്‌: ന്യുസിലണ്ടിന്‍റെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍ ഡാനിയല്‍ വെറ്റോറി ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോട് പൊരുതി തോറ്റ ടീം തിരികെ നാട്ടില്‍ മടങ്ങി എത്തിയ ശേഷമായിരുന്നു ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയത്.

വിരമിക്കുംമുന്‍പ് ടീമിനുവേണ്ടി വേള്‍ഡ്കപ്പ്‌ കളിയ്ക്കാന്‍ സാധിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും അതിനു പിന്തുണ നല്‍കിയ ടീമിന് വാക്കുകള്‍ക്കു അതീതമായ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കളിയില്‍ നിന്നും വിരമിക്കല്‍ തീരുമാനമെടുത്ത അദ്ദേഹത്തെ ടീം ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം മുന്കയ്യെടുത്ത് വേള്‍ഡ്കപ്പ്‌ കളിപ്പിക്കുകയായിരുന്നു.

1997 ഇല്‍ അരങ്ങേട്ടന്‍ കുറിച്ച അദ്ധേഹം 112 ടെസ്റ്റുകളില്‍ നിന്നായി 361 വിക്കറ്റുകളും 295 ഏകദിനങ്ങളില്‍നിന്ന് 305 വിക്കറ്റുകളും കരസ്ഥമാക്കി.2 ലോകകപ്പ് മത്സരങ്ങളില്‍നിന്ന് 36 വിക്കറ്റുകളെടുത്തു. കഴിഞ്ഞ ലോകകപ്പില്‍ 15 വിക്കറ്റുകളെടുത്ത അദ്ധേഹം ഏറ്റം മികച്ച ലോകകപ്പ് ക്യചിനും അര്‍ഹനായി.