kolkotha_rape  കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ റാണാഘട്ടില്‍ 72 വയസ്സുള്ള കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത കേസില്‍ നാലുപേരെക്കൂടി പഞ്ചാബിലെ ലുധിയാനയില്‍ നിന്നും അറസ്റ്റ് ചെയ്തു.മോട്ടിനഗര്‍ ഗ്രാമത്തില്‍ നിന്നും പിടികൂടിയ ഇവര്‍ ബംഗ്ലാദേശ് സ്വദേശികളാണ്.

കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെ നേരത്തെത്തന്നെ അറസ്റ്റ് ചെയ്തിരുന്നു.അവരും ബംഗ്ലാദേശ് സ്വദേശികള്‍ തന്നെ ആയിരുന്നു. കന്യാസ്ത്രീകള്‍ താമസിച്ചിരുന്ന മഠത്തില്‍ അതിക്രമിച്ചുകയറി എട്ടംഗ അക്രമി സംഘം മറ്റു കന്യാസ്ത്രീകളെ മുറികളില്‍ പൂട്ടിയിട്ട ശേഷമാണ് വയോധികയായ കന്യാസ്ത്രീയെ ആക്രമിച്ചത്. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന 12 ലക്ഷത്തോളം വരുന്ന പണവും മറ്റും മോഷ്ടിച്ച ശേഷമാണ് അക്രമികള്‍ കടന്നുകളഞ്ഞത്.അക്രമികളില്‍ നാലുപേരുടെ ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു.