ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭുട്ടോയുടെ മകള്‍ ‘ഭക്താവര്‍ ഭുട്ടോ സര്‍ദാരി’ രാഷ്ട്രീയത്തിലേക്ക്.  പാക് മുന്‍ പ്രസിഡന്‍റും പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടി മേധാവിയുമായ പിതാവ് ആസിഫ് അലി സര്‍ദാരിയുടെ നിര്‍ദേശ പ്രകാരം മകന്‍ ബിലാവല്‍ ഭുട്ടോ കഴിഞ്ഞ വര്‍ഷമാണ് രാഷ്ട്രീയത്തിലിറങ്ങിയത്. എന്നാല്‍ പിതാവില്‍ നിന്നും ഭിന്നമായ നിലപാടിലൂടെ പാര്‍ട്ടിയെ നയിച്ച ബിലാവല്‍ ഭൂട്ടോ ഇപ്പോള്‍ രണ്ടുവര്‍ഷത്തേക്ക് അവധിയെടുത്തിരിക്കുകയാണ്. ഉന്നത പഠനത്തിന് രണ്ടു വര്‍ഷം അവധിയെടുത്ത് ഇപ്പോള്‍ ലണ്ടനിലാണ്.ഈ സാഹചര്യത്തിലാണ് പിതാവ് ആസിഫ് അലി തന്‍റെ മകളെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത്.ഏപ്രില്‍ നാലിന് പിതാമഹന്‍ സുല്‍ഫിക്കര്‍ അലി ഭുട്ടോയുടെ ചരമദിനത്തില്‍ മകള്‍ ഭക്താവര്‍ രാഷ്ട്രീയത്തില്‍ ചുവടുവക്കുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും.

Bakhtakar