ന്യൂഡല്‍ഹി : പ്രതീക്ഷ നഷ്ട്ടപെട്ട യുദ്ധഭൂമിയില്‍ നിന്ന് സ്വന്തം മണ്ണിലേക്ക് 358 പേര്‍. യെമന്റെ അയല്‍രാജ്യമായി ജിബൂട്ടിയില്‍ നിന്ന് രണ്ടു വിമാനങ്ങളിലായി 358 പേരാണ് ഇന്ത്യയില്‍ എത്തിയത്.168 പേരുമായി ഗ്ലോബ്മാസ്റ്റര്‍ എന്ന വിമാനം ലര്‍ച്ചെ 1.40 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി.ഗ്ലോബ്മാസ്റ്റര്‍ സി 17 എന്ന മറ്റൊരു വിമാനം 190 പേരുമായി പുലര്‍ച്ചെ 3.30ന് മുംബൈ വിമാനത്താവളത്തിലുമെത്തി.

ഇന്ത്യന്‍ നാവിക വ്യോമസേനകളുടെ സഹായത്തോടെ യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് വിദേശകാര്യ സഹമന്ത്രി വി.കെ സിങാണ്.ഇന്നലെ യമനില്‍ നിന്ന് ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് സുമിത്ര എന്ന കപ്പലാണ് യാത്രക്കാരെ അയാള്‍ രാജ്യമായ  ജിബൂട്ടിയില്‍ എത്തിച്ചത്.അവിടെ നിന്നും വിമാന മാര്‍ഗം ഇന്ത്യയില്‍ എത്തിക്കുകയായിരുന്നു.

yemen-2 indians-back