കോഴിക്കോട് : നൂറു വര്‍ഷത്തെ കൈപ്പുണ്യവുമായി പേരാമ്പ്രയിലെ കോരന്‍സ് ഹോട്ടല്‍ ശ്രദ്ധേയമാകുന്നു. വിളമ്പുന്ന ഭക്ഷണത്തില്‍ മായം കലര്‍ത്തുന്ന ഈ കാലത്ത് കോഴിക്കോട് ജില്ലയില്‍ പേരാമ്പ്രയിലെ കോരന്‍സിന്റെ മഹത്വം വര്‍ധിക്കുകയാണ്. വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള  കോരന്‍സ്  ഹോട്ടലില്‍  പരമ്പരാഗതരീതിയിലുള്ള മട്ടണ്‍ കറി കഴിക്കാനെത്തുന്നവര്‍ ഒരുപാടാണ്‌. വേറെയെവിടെ നിന്നും ഈ റുചിയേറിയ മട്ടന്‍ കറി ലഭിക്കില്ല എന്നതാണ് ഈ ഹോട്ടലിനെ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിക്കാന്‍ സഹായിച്ചത്. നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് കുറ്റിക്കാട്ടില്‍ കോരനാണ് ഈ രുചിയേറിയ മട്ടന്‍ കറിയും ചിക്കെന്‍ കറിയും പേരാമ്പ്രയിലെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. വേറിട്ട രുചിയേറിയ ആ മട്ടന്‍ ചാപ്പ്സും ചിക്കെന്‍ ചാപ്പ്സും പേരാമ്പ്രയുടെ മനസ്സില്‍ സ്ഥാനം പിടിക്കാന്‍ അധികം സമയമെടുത്തില്ല. പിന്നീട് പേരാമ്പ്രക്കാരുടെ സ്വന്തമായി കോരന്‍സ് നിലന്നിന്നു. നല്ലതിനെ എന്നും നെഞ്ചോടുപിടിച്ച്  പ്രോസ്ലാഹിപ്പിക്കുന്ന പേരാമ്പ്രക്കാര്‍ കോരന്‍സിനെയും ഏറ്റെടുത്തു. മനസറിഞ്ഞു അവര്‍ നല്‍കിയ പിന്തുണ പേരാമ്പ്രക്ക് പുറമേ കോഴിക്കോട് ജില്ലയ്ക്ക് അകത്തും പുറത്തുമായി ഒരുപാട് ആരാധകരെ കോരന്‍സിന് സമ്മാനിച്ചു. കോരന്‍സ് ഹോട്ടലിന്റെ രുചിക്ക്  പേരാമ്പ്രയിലെ ജനങ്ങള്‍  അറിഞ്ഞിട്ടു നല്‍കിയ ആ പേരുമായാണ്  “കോരന്‍സ്” ഇന്നും പേരാമ്പ്രയില്‍ ജീവിക്കുന്നത്.

വര്ഷം ഒരുപാട് കഴിഞ്ഞെങ്കിലും കോരന്‍സിന്‍റെ  മട്ടന്‍ കറിയുടെ രുചിക്ക് കുറവൊന്നും വന്നിട്ടില്ല. പേരാമ്പ്രക്കാര്‍ കോരന്‍സിന് നല്‍കിയ  സ്നേഹത്തിനു തെളിവാണ് ഇന്ന് പേരാമ്പ്രയുടെ ഹൃദയ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു കോരന്‍സ് ഹോട്ടലും . കോരന്റെ മൂന്ന് മക്കളായ ദാമോദരനും ബാലകൃഷ്ണണനും ബാബുരാജുമാണ്  ഈ ഹോട്ടല്‍ ഇപ്പോള്‍ നടത്തുന്നത്. തലമുറ മാറിയിട്ടും മട്ടന്‍ കറിയുടെ രുചിക്ക്  യാതൊരു കുറവും വന്നിട്ടില്ലയെന്നതിനു തെളിവാണ് പേരാമ്പ്രയിലെ രണ്ടു കോരന്‍സ്  ഹോട്ടലിലും ഓരോ ദിവസവും ഈ മട്ടന്‍ കറി കഴിക്കാന്‍ എത്തുന്നവരുടെ എണ്ണം.  വെളിച്ചെണ്ണയും തേങ്ങാപ്പാലും കുരുമുളകും ചേര്‍ത്ത പ്രത്യേക തരം ചേരുവയാണ് കോരന്‍സിലെ മട്ടന്‍ കറിയെ സ്വാദിന്റെ രാജപദവിയിലേക്ക് ഉയര്‍ത്തിയത് . ജോലിക്കാരുണ്ടെങ്കിലും മട്ടണ്‍കറി ഉണ്ടാക്കുന്നതില്‍ പ്രത്യേക ശ്രദ്ധയാണ് ഇവര്‍ കൊടുക്കാറുള്ളത്.

പേരാമ്പ്രയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മുമ്പ്  ജോലിചെയ്തവര്‍ക്കും അവിടെയുള്ള കോളേജുകളില്‍  പഠിച്ചവര്‍ക്കും പേരാമ്പ്രയില്‍ വരുമ്പോള്‍ കോരന്‍സിന്‍റെ മട്ടന്‍ കറിയുടെ ആ രുചി മറക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ കോരന്‍സിന്റെ മട്ടന്‍ കറിയും പൊറോട്ടയും കഴിച്ചിട്ടാവും മിക്കവാറും  മടക്കം. ഈ മട്ടന്‍ പ്രേമികള്‍ക്ക് അവര്‍ ഹോട്ടല്‍ സന്ദര്‍ശിക്കുമ്പോള്‍ കോരന്‍സിന്‍റെ പുതിയ ശാഖയുടെ ആവിശ്യകതെയെപ്പടറ്റിയാണ് സൂചിപ്പിക്കാനുണ്ടാകുക. ഈ രുചിയേറിയ മട്ടന്‍ കഴിക്കാന്‍ പേരാമ്പ്രവരെ വരണമെന്ന ഒരു വിഷമമേ അവര്‍ക്കുള്ളൂ.എന്നാല്‍ എല്ലാവിധ സൗകര്യങ്ങളോടെ പുതിയൊരു ഹോട്ടല്‍ പേരാമ്പ്രയിലും അടുത്തുള്ള മറ്റ് സിറ്റികളിലായും തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്  മാനേജ്‌മന്റ്‌ രംഗത്തും സോഫ്റ്റ്‌വെയര്‍ രംഗത്തും  ജോലിചെയ്തുകൊണ്ടിരിക്കുന്ന  “കോരന്‍സിന്‍റെ” മൂന്നാം തലമുറ. ഇതിനുള്ള പൂര്‍ണ്ണപിന്തുണയാണ് പേരാമ്പ്രയിലെ ജനങ്ങള്‍ങ്ങളില്‍ നിന്ന്  ഈ മൂന്നാംതലമുറ പ്രതീക്ഷിക്കുന്നത്.