ഉത്തര്‍പ്രദേശ്: മിസ്ഡ് കാള്‍  വഴി പശുവിനെ രാഷ്ട്ര മാതവ് പതകി നല്‍കാന്‍ പ്രചരണവുമായി ഹിന്ദു സംഗടനയായ “ഹിന്ദു യുവ വാഹിനി “.പശുവിനെ രാഷ്‌ട്ര മാത എന്ന്‌ വിശേഷിപ്പിക്കുന്നതിനെ അനുകൂലിക്കുന്നെങ്കില്‍ 07533007511 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക്‌ മിസ്‌ഡ്കോള്‍ മാത്രം നല്‍കിയാല്‍ മതിയാവും. ഹിന്ദു യുവ വാഹിനി യുടെ ഗൊരക്‌പൂര്‍ ശാഖയാണ്‌ ‘രാഷ്‌ട്രമാതാ’ എന്ന്‌ പേരിട്ടുള്ള മൊബൈല്‍ പ്രചരണവുമായി രംഗത്ത്‌ എത്തിയിട്ടുള്ളത്‌. ഗൊരഖ്‌പൂര്‍ എംപി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ്‌ പ്രചരണം.

മിസ്ഡ് കോള്‍ നല്‍കിയാല്‍ മിസ്ഡ് കൊള്‍ അടിക്കുന്നയാള്‍ പ്രചാരണത്തിന്റെ ഭാഗമായി തീരും. മിസ്‌ഡ് കോള്‍ അടിക്കുമ്പോള്‍ നിങ്ങള്‍ പ്രചരണത്തില്‍ പങ്കാളിയായി എന്ന്‌ സൂചിപ്പിക്കുന്ന എസ്‌എംഎസ്‌ സന്ദേശം തിരിച്ചുകിട്ടും.പദ്ധതി സാമൂഹികപ്രവര്‍ത്തനം മാത്രമാണെന്നും മറ്റ് ലക്ഷ്യങ്ങള്‍ ഇല്ലെന്നും ഭാരവാഹികള്‍ പറയുന്നു.