മലയാളത്തിലെ ഹിറ്റായ ”ദൃശ്യം” ചിത്രത്തിന്റെ  ഹിന്ദി പതിപ്പിന്റെ പോസ്റ്ററെത്തി. ഹിന്ദി പതിപ്പിലെ നായകനായ ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി പോസ്റ്റര്‍ പുറത്തുവിടുകയായിരുന്നു. മലയാളത്തിലെ അതേ പേരില്‍ തന്നെയാണ് ഹിന്ദിയിലും ചിത്രം റീമെയ്ക്ക് ചെയ്യുന്നത്. ദൃശ്യം ഹിന്ദി സംവിധാനം ചെയ്യുന്നത്  നിശികാന്ത് കാമത്ത് ആണ് . ശ്രിയ ശരണ്‍ ആണ് നായിക. ഗോവയിലെയും ഹൈദരാബാദിലെയും മനോഹരമായ സ്ഥലങ്ങളാണ് ചിത്രത്തിലെ പ്രധാന ലൊക്കേഷനുകള്‍. നേരത്തെ ദൃശ്യത്തിന്റെ തെലുങ്ക് റീമെയ്ക്കും വന്‍ വിജയമായിരുന്നു. വെങ്കിടേശ് ആയിരുന്നു തെലുങ്കില്‍ നായകന്‍. കമല്‍ഹാസന്‍ നായകനായി ‘പാപനാശം’ എന്ന പേരില്‍ തമിഴിലും ദൃശ്യം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.