തിരുവനന്തപുരം :  പുതുതലമുറയ്ക്ക്  ഒരു മാതൃകയാണ് പാപ്പനംകോട് കെ എസ് ആർ ടി സി എന്ജിനീയറിംഗ് കോളേജിൽ നാലാം സെമസ്റർ മെക്കാനിക്കൽ എന്ജിനീയറിംഗ് വിദ്യാർത്ഥിയായ അരുണ്‍ .   സ്വന്തം അദ്ധ്വാനിച്ച് തന്‍റെ കുടുംബ ചെലവും പഠനചെലവും  കണ്ടെത്തി വിജയത്തോടെ ജീവിച്ചു മുന്നേറുന്ന  അരുണിന്‍റെ കണ്ണുകളില്‍  അധ്വാനിച്ചു ജീവിക്കുന്നതിന്റെ മഹത്വം നമ്മുക്ക് കാണാന്‍ സാധിക്കും . എല്ലാവിധ സൗകാര്യങ്ങളും ലഭിച്ചിട്ടുപോലും പഠിക്കാന്‍ മടികാണിക്കുന്ന ഒരുപാട് കുട്ടികളെ നമ്മള്‍ കാണാറുണ്ട്. ഇവരില്‍ നിന്നെല്ലാം വ്യത്യസ്തമായി വൈകുനേരങ്ങളില്‍ ക്ലാസ് കഴിഞ്ഞതിനു ശേഷം പഠനം ചെലവിനു വേണ്ടി സ്വയം  അധ്വാനിക്കുന്ന ഈ മിടുക്കനു മുന്നില്‍ നമ്മള്‍ ഒരുപക്ഷെ തല കുനിക്കേണ്ടി വരും. കാരണം അരുണ്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന യുവതലമുറയ്ക്ക് ഒരു മാതൃകയാണ്. ബഹുമാന്യനായ തോമസ്‌ ഐസക് എം.എല്‍.എ ആയിരുന്നു അരുണിനെ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ  ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തിയത്.

അരുണിനെ നമുക്ക് പരിചയപ്പെടാം ബഹുമാന്യനായ തോമസ്‌ ഐസക് എം.എല്‍.എ യുടെ വാക്കുകളിലൂടെ….

” കയർ സമരപ്പന്തലിലെ ഒരു അനുഷ്ഠാനം ആയിരുന്നു ദിവസവും വൈകുന്നേരത്തെ കപ്പലണ്ടി തീറ്റ . പക്ഷെ ദുഃഖവെള്ളിയാഴ്ച പതിവ് കപ്പലണ്ടി കച്ചവടക്കാരെ ഒന്നും കണ്ടില്ല . അത് കൊണ്ട് ഞാൻ കപ്പലണ്ടി അന്വേഷിച്ച് മാധവറാവു പ്രതിമയുടെ ഓരത്ത് കൂടെ ജനറൽ ആശുപത്രി റോഡിലേക്ക് നീങ്ങി .അപ്പോഴാണ്‌ അരുണിനെ കണ്ടു മുട്ടിയത്‌ .പയ്യൻ കപ്പലണ്ടി വിൽപ്പനക്കാരൻ ആണ് . സംസാരിച്ചപ്പോഴാണ് വിസ്മയം ആയത് . അരുണ്‍ പാപ്പനംകോട് കെ എസ് ആർ ടി സി എന്ജിനീയറിംഗ് കോളേജിൽ നാലാം സെമസ്റർ മെക്കാനിക്കൽ എന്ജിനീയറിംഗ് വിദ്യാർത്ഥി ആണ് . ദിവസം നാന്നൂറ് രൂപ മുതൽ അഞ്ഞൂറ് രൂപയ്ക്ക് വരെ കപ്പലണ്ടി വിൽക്കും . നൂറു രൂപ വരെ മിച്ചം കിട്ടും .വീട് പുലർത്തുന്നത് അരുണ്‍ ആണ് . എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തുടങ്ങിയതാണ്‌ സ്കൂൾ സമയം കഴിഞ്ഞുള്ള ഈ കപ്പലണ്ടി വിൽപ്പന . അരുണ്‍ വളരെ അഭിമാനത്തോടെയാണ് കപ്പലണ്ടി വിൽക്കുന്നത് . അരുണ്‍ ഈ കാലഘട്ടത്തിലെ വേറിട്ട കാഴ്ച ആയി ”