കൊച്ചി: 17 വയസിന്‌ താളെയുള്ളവരുടെ ഫുട്‌ബോള്‍ ലോകകപ്പിന്‌ കൊച്ചി വേദിയാകും. 2017ല്‍ നടക്കുന്ന ലോകകപ്പിന്‌ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനാണ്‌ കൊച്ചിയെ തെരഞ്ഞെടുത്തത്‌.ലോകകപ്പ്‌ വേദികളായി കൊച്ചി, ഡല്‍ഹി, മുംബൈ, ഗുവാഹത്തി, ഗോവ, പൂനെ, ബംഗളൂരു, കൊല്‍ക്കത്ത എന്നിങ്ങനെ എട്ട്‌ വേദികളാണ്‌ തീരുമാനിച്ചിരുന്നത്‌. ഇന്ത്യയിലെ എട്ടുവേദികളില്‍ രണ്ടെണ്ണം തഴയപ്പെട്ടു.

ഇന്ത്യയുടെ ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായാണ് ഫിഫയുടെ ഒരു ചാമ്പ്യന്‍ഷിപ്പ് ഇവിടെ നടക്കുന്നത്. ആതിഥേയ രാജ്യമെന്ന നിലയില്‍ ഇന്ത്യയും മറ്റ് 23 രാജ്യങ്ങളും ലോകകപ്പില്‍ പങ്കെടുക്കും. ഓരോ രണ്ടുവര്‍ഷം കൂടുമ്പോഴാണ് അണ്ടര്‍17 ലോകകപ്പ് മല്‍സരങ്ങള്‍ അരങ്ങേറുന്നത്.