പുതിയ സാമ്പത്തിക വര്‍ഷത്തെ ആദ്യ വായ്പനയം ഇന്ന് പ്രഖ്യാപിക്കും.നടപ്പ് വര്‍ഷത്തെ സാമ്പത്തിക വളര്‍ച്ചാ ലക്ഷ്യം, നാണയപ്പെരുപ്പ തോത്, തുടങ്ങിയവയുടെ വിശജാംശങ്ങളും സാമ്പത്തിക നയത്തില്‍ ഉണ്ടാകും.പലിശ കുറക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകുമോ എന്നാണ് പ്രധാനമായും സാമ്പത്തിക മേഖല ഉറ്റുനോക്കുന്നത്.പലിശ കുറക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകില്ലെന്നാണ് സൂചന കാരണം റിപ്പോ, റിവേഴ്സ് റിപ്പോ, കരുതല് ധനാനുപാതം, എസ്എല്‍ആര്‍ നിരക്കുകളില്‍ മാറ്റം വരുത്തുന്നത് വായ്പ നയത്തിലൂടെയാണ നാണയപ്പെരുപ്പം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ള സാഹചര്യമാണ് നിലവിലുള്ളത്.റിപ്പോ നിരക്കില്‍ കഴിഞ്ഞ മാസം കുറവ് വരുത്തിയ സാഹചര്യത്തില്‍ ഉടന്‍ മാറ്റങ്ങള്‍ ഉണ്ടാകില്ലെന്നാണ് വിലയിരുത്തല്‍. ജനുവരിയോടെ നാണയപ്പെരുപ്പം 6 ശതമാനത്തിനു താഴെ എത്തിക്കുക എന്നതാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്.