കോട്ടയം : പി.സി ജോര്‍ജിന്‍റെ ആരോപണത്തിന് ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ മറുപടി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് നിഷ ജോസ് പി.സി. ജോര്‍ജിന് മറുപടി നല്‍കിയിരിക്കുന്നത്. ഇന്നലെ പിസി ജോര്‍ജ് സരിതയുടെ കത്തില്‍ ജോസ് കെ മാണിക്കെതിരെ പരാമര്‍ശമുണ്ടെന്ന് ആരോപിച്ചിരുന്നു.

“വിശ്വാസവും ബഹുമാനവും ഒരു പുരുഷനും സ്ത്രീക്കും വാങ്ങാന്‍ സാധിക്കില്ല, സൗജന്യമായി ലഭിക്കുകയുമില്ല. സ്വഭാവത്തിലൂടെയും പെരുമാറ്റത്തിലൂടെയും കൈവരിക്കണം. തന്റെ ഭര്‍ത്താവ് ജോവിന് കുടുംബത്തിന്റെയും മറ്റും സഹകരണവും ബഹുമാനവും ലഭിച്ചിട്ടുണ്ട്. സ്വബോധമുള്ളവര്‍ക്ക് ഈ ആരോപണം വിശ്വസനീയമാകില്ല. സാഹചര്യത്തിനനുസരിച്ച് കപടത മറച്ചുവെക്കാന്‍ മറ്റുള്ളവരുടെ മേല്‍ പഴിചാരുന്നത് നാണക്കേടാണ്. ഇത്തരം ആരോപണം ഉന്നയിക്കുന്നവരെ ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു. ’ ഈ പരിപ്പ് ഇവിടെ വേവില്ല’ .സ്വബോധമുള്ള ആരും ജോസ് കെ. മാണിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വിശ്വസിക്കില്ലെന്നും” നിഷ പറയുന്നു.

nisha Jose FB