കര്‍ണാടക : ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഡി.കെ.രവിയുടെ ദുരൂഹ മരണം സംബന്ധിച്ച് അന്വേഷണം ഏറ്റെടുക്കുന്നതില്‍ നിന്നും സിബിഐ പിന്മാറുന്നു. അന്വേഷണം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന കര്‍ണാടക സംസ്ഥാന സര്‍ക്കാരിന്റെ നിബന്ധനയെ തുടര്‍ന്നാണ് അന്വേഷണത്തിന് സിബിഐ വിസമ്മതം അറിയിച്ചത്.അന്വേഷണം നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് നിഷ്കർഷിക്കുന്ന നിയമങ്ങൾ സി.ബി.ഐക്കില്ല. അതിനാൽ തന്നെ അപ്രായോഗികമായ വ്യവസ്ഥയാണ് കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ മുന്നാട്ട് വച്ചിരിക്കുന്നതെന്നും CBI വ്യക്ക്ത്തമാക്കി.മാർച്ച് 17നാണ് ബംഗളുരുവിലെ ഔദ്യോഗിക വസതിയിൽ രവിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മണൽ മാഫിയയിൽ നിന്നു രവിക്ക് ഭീഷണി ഉണ്ടായിരുന്നെന്ന് നേരത്തേ വാർത്തകൾ വന്നിരുന്നു.എന്നാല്‍, രവിയുടെത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.ഇതേതുടര്‍ന്ന് രവിയുടെ മാതാപിതാക്കളുടെയും നാട്ടുകാരുടെയും കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് കേസ് സിബിഐയ്ക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്.