ആന്ധ്രാപ്രദേശിലെ ചിറ്റൂരിൽ രക്തചന്ദന കടത്തുകാർക്കെതിരെ പൊലീസ് നടത്തിയ  വെടിവയ്പിൽ നൂറോളം പേരുള്ള സംഘത്തിലെ 20 പേർ കൊല്ലപ്പെട്ടു. പത്തു പേർക്ക് പരുക്കേറ്റു. 15 ഓളം പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായാണ് ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ അധികംപേരും തമിഴ്നാട്ടിലെ സേലം , തിരുവണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്.

ചന്ദനമോഷണം സ്ഥിരമായ മേഖലയായ ചിറ്റൂര്‍ വനത്തില്‍ രക്തചന്ദന കടത്തുകാർ ഉണ്ടെന്ന വിവരത്തെ തുടര്‍ന്ന് ഇന്നു രാവിലെ വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയായിരുന്നു. ഈ സമയം പൊലീസ് സംഘത്തിനു നേരെ ആക്രമണം നടക്കുകയായിരുന്നു. തുട‌ർന്ന് രൂക്ഷമായ ഏറ്റുമുട്ടല്‍ ഉണ്ടാകുകയും ചെയ്‌തതോടെ പൊലീസുകാര്‍ വെടിവെക്കുകയായിരുന്നു.

Red-Wood attack