pc-george- warned

തിരുവനന്തപുരം:ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് പി.സി ജോര്‍ജിനെ നീക്കംചെയ്തതിനെ തുടര്‍ന്ന്  ധനമന്ത്രി കെ.എം മാണിക്കും അദ്ദേഹത്തിന്‍റെ മകന്‍ ജോസ് കെ മാണിക്കെതിരെയും കടുത്ത അഴിമതി ആരോപണങ്ങള്‍ അടങ്ങിയ കത്ത്  പി.സി ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്‍കി. ആരോപണങ്ങളുമായി രംഗത്തെത്തിയ പിസി ജോര്‍ജ് പത്ത് പേജുള്ള കത്ത് മുഖ്യമന്ത്രിക്കു കൈമാറുകയായിരുന്നു. മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്നും കേരളാ കോണ്‍ഗ്രസിന് ലഭിക്കേണ്ട മൂന്നാമത്തെ മന്ത്രിസ്ഥാനം മാണി ഇടപെട്ടു വേണ്ടെന്നു വച്ചതാണെന്നും  കത്തില്‍ പറയുന്നു. തനിക്ക് മന്ത്രിസ്ഥാനം ലഭിക്കാതിരിക്കാനാണ് മാണി മൂന്നാം മന്ത്രിസ്ഥാനം വേണ്ടെന്ന് വെച്ചതെന്നും സോളാര്‍, ബാര്‍ കുംഭകോണങ്ങളില്‍ ജോസ് കെ മാണിക്ക പങ്കുണ്ടെന്നും കത്തില്‍ വ്യക്ക്ത്തമാക്കുന്നു.