ചങ്ങനാശേരി: പിന്നണി ഗായകന്‍ അയിരൂര്‍ സദാശിവന്‍ വാഹനാപകടത്തില്‍ മരിച്ചു.വ്യാഴാഴ്ച രാവിലെ ചങ്ങനാശേരി-ആലപ്പുഴ എ.സി റോഡില്‍  വെച്ചായിരുന്നു അപകടം നടന്നത്. മനയ്ക്കച്ചിറയ്ക്ക് സമീപം അയിരൂര്‍ സദാശിവന്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡിവൈഡറിലിടിച്ച് കനാലിലേക്ക് മറിയുകയായിരുന്നു.അങ്കമാലിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സ്വദേശമായ അടൂരിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.