ന്യൂഡല്‍ഹി: കേരള സര്‍ക്കാര്‍ മുന്നോട്ടു വെച്ച  എയര്‍ കേരള പദ്ധതി കേന്ദ്ര സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് സിവില്‍ വ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ്മ വ്യക്തമാക്കി. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍  ഇപ്പോള്‍ പുരോഗമിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു . ഈ ചര്‍ച്ചകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കാര്യങ്ങള്‍ വിശദമാക്കാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ടൂറിസം വികസനം ലക്ഷ്യമിട്ട് കേരളം സംഘടിപ്പിച്ച വിസിറ്റ് കേരള കാംപയിന്റെ ഉദ്ഘാടനം ഡല്‍ഹിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.