തിരുവനന്തപുരം: ഉപാധികളോടെ സി.പി.എമ്മില്‍ ലയിക്കാന്‍ ജെ.എസ്.എസ്  ഒരുങ്ങുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആലപ്പുഴയിലെ വസതിയിലെത്തി കെ.ആര്‍ ഗൗരിയമ്മയോട് ചര്‍ച്ച നടത്തി. ഈ ചര്‍ച്ചയിലാണ് ലയനകാര്യം തീരുമാനമായത്.  ഉപാധികളോടെയുള്ള  ലയനമായതിഞാല്‍ ജെഎസ്എസ് നേതാക്കള്‍ക്ക് അര്‍ഹമായ സ്ഥാനങ്ങള്‍ നല്‍ക്കാന്‍ ഗൗരിയമ്മ സിപിഎമ്മിനോട് ആവശ്യപ്പെടും എന്നാണ് സൂചന . എന്നാല്‍ ഈ തീരുമാനത്തോട് ജെ.എസ്.എസിന്റെ യുവസംഘടന അനുകൂലിച്ചില്ല. സി.പി.എം പാര്‍ടി കോണ്‍ഗ്രസിന്‌ ശേഷം ഉടന്‍ തന്നെ ലയനം  ഉണ്ടാകുമെന്നാണ് സൂചന.