തിരുവനന്തപുരം :  പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്  കെ ബി ഗണേശ് കുമാര്‍ എംഎല്‍എക്കെതിരെ മാനഷ്ടത്തിന് വക്കീല്‍ നോട്ടീസ് അയച്ചു. മന്ത്രിയും മന്ത്രിയുടെ ഓഫീസും അഴിമതി നടത്തിയതായി ഗണേശ്കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഒരാഴ്ചക്കകം പിന്‍വലിച്ച് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. അല്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു. ഇബ്രാഹിംകുഞ്ഞിനെതിരെ ലോകായുക്തയില്‍ മൊഴി നല്‍കിയശേഷം ആരോപണങ്ങള്‍ മാധ്യമങ്ങളോടും ഗണേശ്കുമാര്‍ വെളിപ്പെടുത്തിയിരുന്നു. നിയമസഭയിലാണ് അഴിമതി ആദ്യം വെളിപ്പെടുത്തിയത്.