mobile application for techapark

തിരുവനന്തപുരം : ടെക്നോപാര്‍ക്കിന്‍റെ സ്പന്ദനം ഇനി മൊബൈല്‍ ആപ്പ്ളിക്കേഷനിലൂടെ അറിയാം. ഇത് മൊബൈല്‍ ആപ്പുകളുടെ വസന്ത കാലമാണ്. സോഷ്യല്‍ നെറ്റ്‌വര്‍ക്ക് ആപ്പുകള്‍ മുതല്‍ ഓണ്‍ലൈന്‍ കച്ചവടം തകര്‍ത്താടുന്ന  ഇ-കൊമേഴ്സ്‌ ആപ്പുകള്‍ വരെ സാധാരണക്കാര്‍ക്ക് സുപരിചിതമായി കഴിഞ്ഞു. സുരക്ഷയ്ക്ക് അത്രെയേറെ പ്രാധാന്യം കല്‍പ്പിക്കുന്ന ബാങ്കുകള്‍ പോലും ഇന്ന്‍ ആപ്പുകളുമായി ബിസിനസ്‌ മത്സരത്തിന്‍റെ മുന്‍പന്തിയില്‍ നിലയുറപ്പിച്ചു കഴിഞ്ഞു. കാലഘട്ടത്തിന്‍റെ വേഗതയ്ക്ക് ഇണങ്ങുന്നത് മൊബൈല്‍ ആപ്പുകള്‍ തന്നെയാണെന്ന തിരിച്ചറിവാണ് ഈ മാറ്റത്തിന്‍റെ അടിസ്ഥാനം. ഇവിടേക്കാണ് വ്യത്യസ്തതയുടെ പരിവേഷവുമായി TechAPark (TAP) എന്ന  ആപ്പ് കടന്നു വരുന്നത്. എന്താണ്  ടാപ്പ് ? എന്താണ് അതിനെ മറ്റുള്ളതില്‍ നിന്നും വ്യത്യസ്തമാക്കുന്നത്?

ടെക്നോപാര്‍ക്കിന്‍റെ സ്പന്ദനം ഇനി ഈ മൊബൈല്‍ ആപ്പ്ളിക്കേഷനിലൂടെ അറിയാം എന്നത് തന്നെയാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ടെക്നോപാര്‍ക്കിലെ ഒട്ടുമിക്ക വിവരങ്ങളും ഒരു ചെറിയ കുടക്കീഴില്‍ ക്രോഡീകരിച്ചിരിക്കുന്നു എന്ന പ്രത്യേകത  ഈ ആപ്പിന്‍റെ കാലിക പ്രസക്തി വിളിച്ചറിയിക്കുന്നതാണ്.

TechAPark-ലൂടെ പാര്‍ക്കിലെ  കമ്പനികളെ സംബന്ധിച്ച വിശദ വിവരങ്ങള്‍, ഫുഡ്‌ കോര്‍ട്ടുകള്‍, മറ്റു കടകള്‍, ദിവസേനയുള്ള ഓഫറുകള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ , എടിഎം  സെന്‍റെറുകള്‍, ബാങ്കുകള്‍, പാര്‍ക്ക് സംഘടിപ്പിക്കുന്ന പരിപാടികള്‍ തുടങ്ങി ടെക്നോപാര്‍ക്കിലെ അനേക തൊഴിലവസരങ്ങള്‍ വരെയുള്ള സുദീര്‍ഘമായ വിവരങ്ങള്‍ ഏറ്റവും സുതാര്യവും സംക്ഷിപ്തവുമായി  ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആപ്പ് ഡെവലപ്പ് ചെയ്തിരിക്കുന്നത്.  ഒരു ഉപഭോക്താവിന് അവരുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള വിവരങ്ങള്‍ സെര്‍ച്ച്‌ ചെയ്യുവാനും അവയെക്കുറിച്ച്  പുതിയ വിവരങ്ങള്‍  നോട്ടിഫിക്കേഷനായി ലഭിക്കാനുമുള്ള സൗകര്യം കൂടി ഈ  ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ടെക്നോപാര്‍ക്ക് കമ്പനികളിലെ തൊഴിലവസരങ്ങള്‍ തൊഴില്‍ അന്വേഷകരുടെ  മൊബൈലില്‍ അലേര്‍ട്ട് ആയി ലഭിക്കുവാനുള്ള ഫീച്ചര്‍ TechAPark എന്ന ആപ്പിനെ കൂടുതല്‍ പ്രശസ്തമാക്കുന്നു. ഇഷ്ടങ്ങള്‍ക്കനുസരിച്ചു പ്രതികരിക്കുന്ന ഫീച്ചറുകള്‍ കാലാനുസൃതമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നതോടൊപ്പം ലളിതവും സംഗ്രഹീതവുമായ ഡിസൈന്‍ ഈ ആപ്ലിക്കേഷന്‍റെ മാറ്റ് കൂട്ടുന്നു. ടെക്നോപാര്‍ക്കിലെ  Ideous Technology OPCയും OrisysIndia Consultancy Services യും സംയുക്തമായിട്ടാണ് ഈ മൊബൈല്‍ ആപ്ലിക്കേഷന്‍   ഡെവലപ് ചെയ്തിരിക്കുന്നത്. ഇതിനെല്ലാം ഉപരി കാര്‍ പൂളിംഗ്, കെ എസ് ആര്‍ ടി സി ബസ്‌ റിസര്‍വേഷന്‍ തുടങ്ങി പല പുതിയ കൂടി ആപ്പില്‍ ഉള്‍പ്പെടുത്താനുള്ള  തയ്യാറെടുപ്പിലാണ് നിര്‍മാതാക്കള്‍ . ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന്  ഇപ്പോള്‍ ഡൌണ്‍ ലോഡ്  ചെയ്യാം .